മലപ്പുറം: മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി വട്ടത്ത് ഹസീന (49) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതയായി. ഞായറാഴ്ച രാത്രി വീട്ടിലെത്തിയതിന് പിന്നാലെയാണ് അവര്‍ കുഴഞ്ഞുവീണത്.
ദിവസം മുഴുവന്‍ തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്ന ഹസീന, രാത്രി 11.15ഓടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
പായിമ്പാടം അങ്കണവാടി അധ്യാപികയായിരുന്ന ഹസീന, സമൂഹത്തില്‍ സജീവമായ പ്രവര്‍ത്തകയായിരുന്നു.
കുടുംബം: ഭര്‍ത്താവ് അബ്ദുറഹിമാന്‍