Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
ടിപി വധക്കേസില്‍ പി.കെ. കുഞ്ഞനന്തന്റെ കുടുംബം പിഴ അടയ്ക്കണം
reporter

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞനന്തന്റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. മരിച്ചെന്ന് കരുതി പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാകില്ല. വിചാരണ കോടതി വിധിച്ച പിഴസംഖ്യ കുടുംബത്തില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കുഞ്ഞനന്തന് വിചാരണ കോടതി വിധിച്ച പിഴ ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ അപ്പീലാണ് തീര്‍പ്പാക്കിയത്. കേസില്‍ 13ാം പ്രതിയായിരുന്നു കുഞ്ഞനന്തന്‍. 2014 ജനുവരിയിലാണ് കുഞ്ഞനന്തന്‍ ജീവപര്യന്തം തടവിന് വിധിച്ചത്. ഗൂഢാലോചന കേസിലാണ് വിചാരണ കോടതി കുഞ്ഞനന്തനെ ശിക്ഷിച്ചത്. 2020 ജനുവരിയില്‍ കുഞ്ഞനന്തന്‍ മരിക്കുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ വയറിലെ അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷ കോടതി വര്‍ധിപ്പിച്ചിരുന്നു. എട്ടു പ്രതികള്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. വിചാരണക്കോടതി വിട്ടയച്ച്, ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ ജ്യോതി ബാബു, കെകെ കൃഷ്ണന്‍ എന്നിവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്കും എഴ്, എട്ട്, 11 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി.

 
Other News in this category

 
 




 
Close Window