Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സമരാഗ്നി ഇന്ന് തലസ്ഥാനത്ത്, സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
reporter

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമരാഗ്‌നിക്ക് ഇന്ന് തലസ്ഥാനത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മന്‍ചാണ്ടി നഗറില്‍ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ് മുഖ്യാതിഥിയാകും. ഫെബ്രുവരി ഒന്‍പതിന് കാസര്‍കോട് നിന്നാണ് കോണ്‍ഗ്രസിന്റെ സമരാഗ്‌നിക്ക് തുടക്കം കുറിച്ചത്. ലോക്‌സഭ തെരഞ്ഞെടുക്കുന്നതിന് മുന്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ കൂടിയായിരുന്നു യാത്ര. സമരാഗ്‌നിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാളയം മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെ ഉച്ചയ്ക്ക് മൂന്ന് മുതലാണ് നിയന്ത്രണം. തിരക്കനുഭവപ്പെട്ടാല്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിടുമെന്നും അറിയിപ്പ്.

 
Other News in this category

 
 




 
Close Window