Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് അതൃപ്തി
reporter

ആലപ്പുഴ: ലോക്സഭ സീറ്റുമായി ബന്ധപ്പെട്ട പിസി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് കടുത്ത അതൃപ്തി. പാര്‍ട്ടിയുടെ കടുത്ത അതൃപ്തി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിക്കും. തുഷാര്‍ ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ചര്‍ച്ച നടത്തും. പത്തനംതിട്ട സീറ്റ് നല്‍കാത്തത് സംബന്ധിച്ചാണ് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ പിസി ജോര്‍ജ് പരാമര്‍ശം നടത്തിയത്.

താന്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചിരുന്നു. താന്‍ മത്സരിക്കുന്നതിനെ വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും എതിര്‍ത്തുവെന്നുമായിരുന്നു പിസി ജോര്‍ജിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിസി ജോര്‍ജിന്റെ പ്രസ്താവന അനാവശ്യ വിവാദം ഉണ്ടാക്കുമെന്നാണ് ബിഡിജെഎസ് നിലപാട്. കേരളത്തില്‍ നാലു സീറ്റുകള്‍ ബിഡിജെഎസിന് നല്‍കാനാണ് എന്‍ഡിഎയില്‍ ധാരണയായിട്ടുള്ളത്. തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് നിന്നും മത്സരിക്കുമെന്നാണ് സൂചന.

 
Other News in this category

 
 




 
Close Window