Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊച്ചിയില്‍ വന്‍ സെക്‌സ് റാക്കറ്റ്, ബംഗ്ലാദേശ് സ്വദേശിനിയെ കാഴ്ചവച്ചത് ഇരുപതിലേറെ പേര്‍ക്ക്
reporter

കൊച്ചി: കൊച്ചിയില്‍ വന്‍ സെക്സ് റാക്കറ്റ് പിടിയില്‍. പെണ്‍വാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്ന രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കരയിലുള്ള സെക്സ് റാക്കറ്റ് ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരി പെണ്‍കുട്ടിയെ ഇരുപതിലേറെ പേര്‍ക്ക് കാഴ്ചവെച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്.

മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തുന്നത്. പിന്നീട് പെണ്‍കുട്ടി സെക്സ് റാക്കറ്റിന്റെ പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ ബംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തിക്കുന്നത്.

സെക്സ് റാക്കറ്റിന്റെ കണ്ണിയായ സെറീന എന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം. സെറീന, സഹായി ശ്യാം, സെറീനയ്ക്കൊപ്പം സംഘത്തെ നിയന്ത്രിച്ചിരുന്ന മറ്റൊരു സ്ത്രീ എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ള സെക്സ് റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണത്തിലേക്ക് മാറ്റി.

 
Other News in this category

 
 




 
Close Window