Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പി.വി.അന്‍വറിനെ തള്ളാതെ മുസ്ലിം ലീഗ്
reporter

കാസര്‍കോട്: സിപിഎം ബന്ധം ഉപേക്ഷിച്ച പി വി അന്‍വറെ തള്ളാതെ മുസ്ലിം ലീ?ഗ്. പി വി അന്‍വര്‍ എംഎല്‍എയെ യു ഡി എഫിലേക്ക് ക്ഷണിക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുസ്ലിം ലീ?ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്കാര്യം ആലോചിച്ചിട്ടില്ല. യുഡിഎഫിലേക്ക് ക്ഷണിക്കുന്ന കാര്യം കോണ്‍ഗ്രസ് കൂടി ആലോചിച്ചെടുക്കേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി കാസര്‍കോട് പറഞ്ഞു.

മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ നേതൃയോഗത്തിനെത്തിയപ്പോഴായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കണ്ടത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങളെ ബാധിക്കുന്നത് ആയതിനാല്‍ ?യുഡിഎഫ് ഗൗരവമായി ചര്‍ച്ച ചെയ്യും. പൊലീസിനെതിരെ സീരിയസായ ആരോപണങ്ങളാണുള്ളത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിയമപരമായും പ്രക്ഷോഭ സമരങ്ങളിലൂടെയും നേരിടുമെന്നും മുസ്ലിംലീഗ് നേതാവ് പറഞ്ഞു.

അന്‍വറിന്റെ യോഗത്തില്‍ ആളു കൂടിയതില്‍ ഞങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. കേരളത്തില്‍ കഴിഞ്ഞ 10 കൊല്ലമായി നടക്കുന്നത് ദുര്‍ഭരണമാണ്. അത് അവസാനിപ്പിക്കേണ്ടതുണ്ട്. അതിന് ഒരേയൊരു വഴി യുഡിഎഫിനെ അധികാരത്തിലേറ്റുകയെന്നതാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തുണ്ടായതുപോലെ കേരളത്തിലെ എണ്ണപ്പെട്ട നല്ല സര്‍ക്കാര്‍ തിരിച്ചു വരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 
Other News in this category

 
 




 
Close Window