Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എഡിഎം നവീന്‍ ബാബുവിനെതിരേ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിട്ടില്ല
reporter

 പത്തനംതിട്ട: എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍. പമ്പ് ഉടമ പ്രശാന്തന്‍ നല്‍കിയെന്ന് പറയുന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിജിലന്‍സിനും ലഭിച്ചിട്ടില്ല. ഇതോടെ നവീന്‍ ബാബുവിനെതിരെയുള്ള പരാതി നല്‍കിയിരുന്നുവെന്ന വാദം കെട്ടിച്ചമച്ചതെന്ന സംശയം വര്‍ധിക്കുകയാണ്.

ഒക്ടോബര്‍ 10ന് നല്‍കിയെന്ന തരത്തിലുള്ള പരാതിയാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്. എന്നാല്‍ ഈ പരാതി ഇതുവരെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ നേരിട്ടോ ഇമെയില്‍ വഴിയോ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പരാതി ലഭിച്ചാല്‍ ഉടന്‍ ലഭിക്കുന്ന റസീറ്റ് ഹാജരാക്കാന്‍ ഇതുവരെ പമ്പ് ഉടമയ്ക്ക് കഴിഞ്ഞിട്ടുമില്ല.

അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പിപി ദിവ്യയുടെ മൊഴിയെടുക്കും.

 
Other News in this category

 
 




 
Close Window