Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നവീന്‍ ബാബുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കണ്ണൂര്‍ കലക്ടര്‍, കമന്റ് ബോക്‌സ് അടച്ചുപൂട്ടി
reporter

കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന് ആദരാഞ്ജലിയര്‍പ്പിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. കമന്റ് ബോക്‌സ് പൂട്ടിയാണ് കലക്ടര്‍ കണ്ണൂരിന്റെ ഫെയ്‌സ്ബുക്ക് പേജിലും ഇന്‍സ്റ്റ?ഗ്രാം പേജിലും പോസ്റ്റിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയിലിട്ട പോസ്റ്റുകള്‍ക്ക് താഴെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കലക്ടര്‍ കമന്റ് ബോക്‌സ് പൂട്ടിയത്.

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ കലക്ടര്‍ അരുണിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പരസ്യമായി അപമാനിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തത്. ക്ഷണിക്കാതെ കയറിവന്ന ദിവ്യയെ തടഞ്ഞില്ലെന്ന് മാത്രമല്ല അവര്‍ പറഞ്ഞതെല്ലാം മിണ്ടാതെ കേട്ടിരുന്നതുമാണ് സോഷ്യല്‍മീഡിയയെ പ്രകോപിപ്പിച്ചത്.

'താങ്കളുടെ സാന്നിധ്യത്തില്‍ ഒരു സഹപ്രവര്‍ത്തകനെ അപമാനിച്ചപ്പോള്‍ സാറെല്ലാം കണ്ടിരിക്കുകയായിരുന്നു..നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആകുമ്പോള്‍ ഇതല്ല ഇതിലപ്പുറവും ജനങ്ങള്‍ കാണേണ്ടി വരും', 'ആ സദസ്സില്‍ താങ്കള്‍ അവസരോചിതമായി ഒന്ന് ഇടപെട്ടിരുന്നെങ്കില്‍, ഒരു പക്ഷേ, ആ സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു'- എന്ന തരത്തിലാണ് കലക്ടറുടെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമനന്റുകള്‍.

 
Other News in this category

 
 




 
Close Window