Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പി.വി. അന്‍വറിന് സ്വീകരണം നല്‍കി ലീഗ്
reporter

തൃശൂര്‍: ഡിഎംകെ നേതാവ് പിവി അന്‍വര്‍ എംഎല്‍എയ്ക്ക് മുസ്ലീം ലീഗ് ഓഫീസില്‍ സ്വീകരണം. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ ലീഗിന്റെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് അന്‍വറിന് സ്വീകരണം ഒരുക്കിയത്. അന്‍വറിനൊപ്പം ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ഥി എന്‍കെ സുധീറും ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം ആറര മുതല്‍ എട്ട് വരെയുള്ള സമയത്ത് അന്‍വര്‍ ലീഗ് ഓഫീസില്‍ ചെലവഴിച്ചു. ലീഗ് നേതാവും ദേശമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ സലീമിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഓഫീസില്‍ എത്തിയ അന്‍വറുമായി ലീഗ് നേതാക്കള്‍ പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.

 
Other News in this category

 
 




 
Close Window