Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Dec 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓസ്‌ട്രേലിയന്‍ പത്രങ്ങളില്‍ കോഹ്‌ലി മയം
reporter

മെല്‍ബണ്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായി ഓസ്ട്രേലിയയില്‍ എത്തിയ ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെ പ്രകീര്‍ത്തിച്ച് ഓസ്ട്രേലിയന്‍ പത്രങ്ങള്‍. പരമ്പരയ്ക്ക് പത്ത് ദിവസം മുന്നെ എത്തിയ കോഹ് ലിയുടെ ചിത്രങ്ങള്‍ നിരവധി ഓസീസ് പത്രങ്ങള്‍ ഒന്നാം പേജില്‍ നല്‍കി ആരാധകശ്രദ്ധ നേടി. ഇംഗ്ലീഷ് കൂടാതെ ഹിന്ദി, പഞ്ചാബി ഭാഷകളില്‍ തലക്കെട്ടുകളിലാണ് കോഹ് ലിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വന്നത്. കോഹ് ലിയുടെ ഫുള്‍ പേജ് പോസ്റ്റര്‍ അടക്കം നല്‍കിയാണ് ചില പത്രങ്ങള്‍ അഞ്ച് മത്സരങ്ങടങ്ങുന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയത്. 'യുഗോം ടി ലഡായി'('കാലങ്ങള്‍ നീണ്ട പോരാട്ടം') എന്ന തലക്കെട്ടോടെയാണ് ദ അഡ്വര്‍ടൈസറിന്റെ തലക്കെട്ട്.

ഇന്ത്യന്‍ നിരയിലെ യുവതാരങ്ങളെന്ന നിലയില്‍ ഋഷഭ് പന്ത്, യശസ്വി ജയ്സ്വാള്‍ എന്നിവരും വാര്‍ത്തകളില്‍ ഇടം നേടി. പഞ്ചാബില്‍ 'നവം രാജ'(പുതിയ രാജാവ്) എന്ന തലക്കെട്ടോടെയാണ് ജയ്സ്വാളിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായി ഞായറാഴ്ച വൈകിട്ടോടെയാണ് കോഹ് ലി ഓസ്ട്രേലിയയിലെത്തിയത്. നവംബര്‍ 22 മുതല്‍ 26 വരെ ഒപ്റ്റസിലാണ് ആദ്യ ടെസ്റ്റ്. ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനുകളില്‍ പുറത്തു നിന്ന് ആര്‍ക്കും കാണാന്‍ കഴിയില്ല. താരങ്ങളുടെ സുരക്ഷ പരിഗണിച്ചാണിത്. പരിശീലനം എന്ന നിലയില്‍ ഇന്ത്യ എ യ്‌ക്കെതിരെ ത്രിദിന സന്നാഹ മത്സരം ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും താരങ്ങള്‍ക്ക് പരിക്ക് സംഭവിക്കാനിടയുള്ളതുകൊണ്ട് റദ്ദാക്കി.

 
Other News in this category

 
 




 
Close Window