Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ആലപ്പുഴ ഡെന്റല്‍ കോളെജിന്റെ അംഗീകാരം താത്കാലികമായി റദ്ദാക്കി
reporter

തിരുവനന്തപുരം: ആലപ്പുഴ ?ഗവണ്‍മെന്റ് ഡെന്റല്‍ കോളജിന്റെ അം?ഗീകാരം ഇന്ത്യന്‍ ഡെന്റല്‍ കൗണ്‍സില്‍ താല്‍ക്കാലികമായി റദ്ദാക്കി. അടുത്ത വര്‍ഷം പ്രവേശനം നടത്തരുതെന്നാണ് ആരോ?ഗ്യ സര്‍വകലാശാലയേയും കോളജിനേയും അറിയിച്ചിരിക്കുന്നത്. സ്വന്തമായി കെട്ടിടം പോലും ഇല്ലാത്ത സാഹചര്യത്തിലാണ് അം?ഗീകാരം റദ്ദാക്കിയത്. പ്രവേശനം നേടിയ വിദ്യാര്‍ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാനും നിര്‍ദേശിച്ചതായാണ് വിവരം. 2015ല്‍ 50 സീറ്റുകളുമായാണ് ഡെന്റല്‍ കോളജ് ആരംഭിക്കുന്നത്. നിലവില്‍ പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളജ് വളപ്പില്‍ 2018ല്‍ കെട്ടിട നിര്‍മാണം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല.

2021ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. എന്നാല്‍ പൂര്‍ത്തിയായ നിര്‍മാണത്തിന് ചെലവായ തുകയുടെ പകുതിപോലും നല്‍കാത്തതിനാലാണ് നിര്‍മാണം നിലച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിട്ടില്ല. 2018, 2021 വര്‍ഷങ്ങളിലും കോളജിന്റെ അം?ഗീകാരം ഡെന്റല്‍ കൗണ്‍സില്‍ റദ്ദാക്കിയിരുന്നു. വൈകാതെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി കോളജഡജിന്റെ പ്രവര്‍ത്തനം അവിടേക്ക് മാറ്റും എന്ന ഉറപ്പിലാണ് അം?ഗീകാരം പുനഃസ്ഥാപിച്ചത്. രക്ഷിതാക്കളും കോളജ് അധികൃതരും ഡെന്റല്‍ കൗണ്‍സില്‍ പ്രതിനിധികളെ നേരില്‍ കണ്ട് അം?ഗീകാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.

 
Other News in this category

 
 




 
Close Window