Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പാലക്കാട് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്, വയനാട്ടില്‍ പ്രിയങ്ക
reporter

പാലക്കാട്: പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനേയും ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപിനെയും വിജയിയായി പ്രഖ്യാപിച്ചു. വയനാട്ടില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടില്ല. 18,724 വോട്ടുകള്‍ക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ സി.കൃഷ്ണകുമാറാണ്. മൂന്നാം സ്ഥാനത്താണ് എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.സരിന്‍. അന്തിമ കണക്ക് വരുമ്പോള്‍ രാഹുലിന്റെ ലീഡ് നിലയില്‍ വ്യത്യാസം വന്നേക്കാം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ബിജെപിയായിരുന്നു പാലക്കാട്ട് മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ മുന്നേറ്റം അധിക മണിക്കൂറുകളിലേക്ക് കൊണ്ടുപോകാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. 2016ല്‍ ഷാഫി പറമ്പില്‍ നേടിയ ഭൂരിപക്ഷത്തെ മറികടക്കാനും രാഹുലിനായി.17,483 വോട്ടിന്റെ ലീഡായിരുന്നു 2016ല്‍ ഷാഫി നേടിയിരുന്നത്.

അതേസമയം ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപിന്റെ വിജയം 12,122 വോട്ടുകള്‍ക്കാണ്. യുഡിഎഫിന്റെ രമ്യാ ഹരിദാസിന് ഇവിടെ ഒരു ചലനവും സൃഷ്ടിക്കാനായില്ല. ഒരു ഘട്ടത്തില്‍പോലും യു.ആര്‍ പ്രദീപിനെ വെല്ലുവിളിക്കാന്‍ രമ്യ ഹരിദാസിന് കഴിഞ്ഞില്ല. അതേസമയം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. തുടക്കം മുതല്‍ യുഡിഎഫിന്റെ പ്രിയങ്ക ഗാന്ധിയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രിയങ്കയുടെ ലീഡ് മൂന്നു ലക്ഷവും കടന്ന് നാല് ലക്ഷത്തിന് അടുത്ത് എത്തി.

 
Other News in this category

 
 




 
Close Window