ന്യൂഡല്‍ഹി: പത്ത് രൂപ വിലയുള്ള ഗുട്ഖ( പുകയില ഉല്‍പ്പന്നം) പായ്ക്കറ്റ് വാങ്ങിയ പണം തിരിച്ചു നല്‍കാത്തതില്‍ പരാതി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഒന്നര വര്‍ഷം മുമ്പാണ് സംഭവം. ഹര്‍ദോയിയിലെ ഭണ്ഡാരി ഗ്രാമത്തില്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ നടത്തുന്ന കടയില്‍ നിന്നും പത്ത് രൂപയ്ക്ക് സഞ്ജയ് എന്നയാള്‍ ഗുട്ഖ പായ്ക്കറ്റ് കടം വാങ്ങി. നിരവധി തവണ പണം ചോദിച്ചിട്ടും തിരികെ നല്‍കാത്തതിനാല്‍ കട ഉടമ പൊലീസിനെ സമീപിക്കുകയായിരുന്നു. വികലാംഗനായ കടയുടമ നിരവധി തവണ പത്ത് രൂപ തിരികെ തരാന്‍ ആവശ്യപ്പെട്ടിട്ടും കിട്ടാതെ വന്നപ്പോള്‍ പൊലീസിനെ വിളിച്ചു വരുത്തി. സ്ഥലത്തെത്തിയ പൊലീസ് പണം തിരികെ വാങ്ങി നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.