Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
റോഡ് അടച്ചുകെട്ടല്‍; സിപിഎമ്മിനെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം
pr

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎം ഏരിയ സമ്മേളനത്തിനായി റോഡ് അടച്ചുകെട്ടി യോഗം നടത്തിയതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പൊതുവഴികള്‍ തടസപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതില്‍

കോടതിയലക്ഷ്യ നടപടി സ്വീകരിക്കണ്ടേതാണെന്നും കോടതി പറഞ്ഞു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണം.

വിഷയത്തില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തതെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സിപിഎം നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ആരൊക്കെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നും ആരാണ് ഇത്തരത്തില്‍ അനുമതി നല്‍കിയതെന്നും കോടതി ചോദിച്ചു. ഇത്തരം യോഗങ്ങള്‍ക്ക് എവിടെ നിന്നുമാണ് വൈദ്യുതി കിട്ടുന്നത്. റോഡ് അടച്ച് യോഗം നടത്തിയതില്‍ കേസ് എടുത്തോ എന്നും കോടതി ആരാഞ്ഞു..

റോഡുകളില്‍ പൊതുയോഗം നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കാന്‍ പോലീസിനോടും കോടതി നിര്‍ദേശിച്ചു. വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.



 

 
Other News in this category

 
 




 
Close Window