Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കണ്ണൂര്‍ തോട്ടട ഐടിഐയില്‍ സംഘര്‍ഷം, കെഎസ് യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
reporter

കണ്ണൂര്‍: കണ്ണൂര്‍ തോട്ടട ഐടിഐയില്‍ കെഎസ് യുവും എസ് എഫ് ഐയും തമ്മില്‍ വന്‍ സംഘര്‍ഷം. കെഎസ് യു പ്രവര്‍ത്തകര്‍ ക്യാംപസില്‍ കൊടി കെട്ടിയിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ് യു പ്രവര്‍ത്തകര്‍ കെട്ടിയ കൊടി തകര്‍ത്തു. ഇതേച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. പുറത്തു നിന്നും കൂടുതല്‍ കെഎസ് യു പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

കെഎസ് യു- എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ട് സംഘടനയിലുമുളളവര്‍ പരസ്പരം ഏറ്റുമുട്ടിയതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം കനത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. ഐടിഐയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഒക്ടോബറില്‍ കെ എസ് യു ക്യാംപസില്‍ യൂണിറ്റ് സ്ഥാപിച്ചു. ഇതേത്തുടര്‍ന്ന് ക്യാംപസില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയായിരുന്നു.

 
Other News in this category

 
 




 
Close Window