Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ക്ഷേമപെന്‍ഷന്‍: 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും
reporter

തിരുവനന്തപുരം: അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ കൈപറ്റിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. അനര്‍ഹമായി പെന്‍ഷവന്‍ വാങ്ങിയവരില്‍ നിന്ന് 18 ശതമാനം പലിശ ഈടാക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയും സ്വീകരിക്കുമെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

എല്ലാ വകുപ്പ് മേധാവികള്‍ക്കും സര്‍ക്കുലര്‍ കൈമാറി. കൈപറ്റിയ പെന്‍ഷന്‍ തുക തിരിച്ചുപിടിക്കുന്നതിനൊപ്പമാണ് പിഴ പലിശയും ഈടാക്കുക.ഉന്നത സര്‍ക്കാര്‍ ജോലിയുള്ളവരും ബിഎംഡബ്ലിയു കാര്‍ അടക്കം ആഡംബര വാഹനങ്ങളുള്ളവരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഗസ്റ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 പേര്‍ അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നതായാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തി പണം പലിശയടക്കം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വ്യാജരേഖകള്‍ ചമച്ച് സര്‍ക്കാരിനെ കബളിപ്പിച്ച് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെടുന്ന അവസരത്തില്‍ പെന്‍ഷന്‍ അടിയന്തരമായി റദ്ദു ചെയ്യുകയും അനര്‍ഹമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക 18% പിഴപ്പലിശ സഹിതം തിരികെ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അശരണര്‍ക്കും നിരാലംബരുമായവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതോടൊപ്പം അനര്‍ഹരായവര്‍ കൈക്കലാക്കുന്നത് തടയേണ്ടതും സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണ്. അനര്‍ഹര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window