Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാജ അവധി പ്രഖ്യാപിച്ച വ്യാജ കലക്റ്ററെ പൊക്കി പൊലീസ്
reporter

മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച വ്യാജ കലക്ടറെ പൊലീസ് ഒടുവില്‍ പൊക്കി. ഡിസംബര്‍ മൂന്നിനാണ് കലക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തില്‍ 17കാരനാണ് പിടിയിലായത്. തിരുനാവായ വൈരങ്കോട് സ്വദേശിയായ കൗമാരക്കാരനെ പൊലീസ് ഉപദേശിച്ച് മതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. മലപ്പുറം സൈബര്‍ ക്രൈം പൊലീസാണ് 17കാരനെ കസ്റ്റഡിയില്‍ എടുത്തത്.

ജില്ലയില്‍ ശക്തമായ മഴ തുടര്‍ന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിന് പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കലക്ടറുടെ പ്രഖ്യാപനം വരും മുന്‍പ് തന്നെ കലക്ടറുടെ ഔദ്യോ?ഗിക അറിയിപ്പെന്ന രീതിയില്‍ വ്യാജ സന്ദേശം 17കാരന്‍ പ്രചരിപ്പിക്കുകയായിരുന്നു. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് 17കാരനെ കസ്റ്റഡിയില്‍ എടുത്തത്. വാട്‌സ്ആപ്പ്, ഇന്‍സ്റ്റ?ഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.

 
Other News in this category

 
 




 
Close Window