Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ഇന്ന് ക്രിസ്മസ്
reporter

തിരുവനന്തപുരം: യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മപുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷത്തിലാണ് നാടും ന?ഗരവും. പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്മസിനെ വിശ്വാസികള്‍ വരവേറ്റു.

ക്രിസ്മസിനെ വരവേറ്റ് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ കുര്‍ബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയില്‍ നടന്ന കുര്‍ബാനക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടില്‍ കാര്‍മികത്വം വഹിച്ചു.

പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി. കൊച്ചി വരാപ്പുഴ അതിരൂപതയില്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്രിസ്മസ് പാതിരാ കുര്‍ബാന നടന്നു. ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലെ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ ചര്‍ച്ചിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമത്തിലും ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു.

 
Other News in this category

 
 




 
Close Window