Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എംടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം
reporter

കോഴിക്കോട്: അന്തരിച്ച, മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ഒഴുകിയെത്തി സാസ്‌കാരിക കേരളം. എംടിയുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ അദ്ദേഹത്തിന്റെ വീടായ സിതാരയിലാണ് എത്തിച്ചിരിക്കുന്നത്. കലയുടേയും സാഹിത്യത്തിന്റേയും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിനു അന്ത്യാേപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാഹിത്യ, സിനിമാ മേഖലകളിലെ പ്രമുഖരാണ് എത്തുന്നത്.

നടന്‍ മോഹന്‍ ലാല്‍, ഷാഫി പറമ്പില്‍ എംപി, എം സ്വരാജ്, എംഎന്‍ കാരശ്ശേരി, മന്ത്രിമാരായ എകെ ശശീന്ദ്രന്‍, വി അബ്ദുറഹിമാന്‍, മുഹമ്മദ് റിയാസ്, എഴുത്തുകാരന്‍ കെപി രാമനുണ്ണി, സംവിധായകന്‍ ടികെ രാജീവ് കുമാര്‍,പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സംവിധായകന്‍ ഹരിഹരന്‍, ഗോവ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍ പിള്ള, സിഎംപി നേതാവ് സിപി ജോണ്‍ തുടങ്ങി നിരവധി പേരാണ് സിതാരയിലെത്തി അന്തിമോപചാരമര്‍പ്പിച്ചത്. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും എഴുത്തിന്റെ കുലപതിയെ അവസാനമായി കാണാന്‍ സിതാരയിലേക്ക് എത്തുന്നുണ്ട്.

ബുധനാഴ്ച രാത്രി 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം. 91 വയസായിരുന്നു. മരണ സമയത്ത് മകള്‍ അശ്വതി, ഭര്‍ത്താവ് ശ്രീകാന്ത്, കൊച്ചു മകന്‍ മാധവ് എന്നിവര്‍ അരികിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആവശ്യമനുസരിച്ച് പൊതു ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ശേഷം ഭൗതിക ശരീരം വീട്ടില്‍ നിന്നു എടുക്കും. വൈകീട്ട് 5 മണിയോടെ മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം.

 
Other News in this category

 
 




 
Close Window