Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.9206 INR  1 EURO=90.9587 INR
ukmalayalampathram.com
Fri 07th Feb 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
തലശേരിയില്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞ് കാര്‍, രോഗി മരിച്ചു
reporter

കണ്ണൂര്‍: തലശ്ശേരിയില്‍ കാര്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞതിനെതുടര്‍ന്ന് യഥാസമയം ചികിത്സ കിട്ടാതെ രോഗി മരിച്ചു. മട്ടന്നൂര്‍ കളറോഡ് ടി പി ഹൗസില്‍ പരേതനായ ടി പി സൂപ്പിയുടെ ഭാര്യ ഇ കെ റുഖിയ (61) ആണ് ദാരുണമായി മരിച്ചത്. ഉടന്‍ ചികിത്സ കിട്ടാനായി രോഗിയുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ കാര്‍ ആംബുലന്‍സിന് വഴിമുടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എരഞ്ഞോളി നായനാര്‍ റോഡില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. കാര്‍ യാത്രികന്‍ ആംബുലന്‍സിന് വഴി നല്‍കാതിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് കാര്‍ സൈഡ് നല്‍കാതിരുന്നത്.

അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തിച്ച റുഖിയയ്ക്ക് അല്‍പസമയത്തിനകം തന്നെ മരണം സംഭവിച്ചു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കാര്‍ ഡ്രൈവര്‍ക്കെതിരെ ആംബുലന്‍സ് ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

 
Other News in this category

 
 




 
Close Window