Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ തെരുവില്‍ വെള്ളസാരിയും ചെരുപ്പും ധരിച്ച് മമത ബാനര്‍ജി
reporter

ലണ്ടന്‍: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ വെള്ള സാരിയും ചെരിപ്പും ധരിച്ച് ജോഗിംഗ് നടത്തുന്ന വീഡിയോ വൈറല്‍. ബക്കിംഗ്ഹാം കൊട്ടാരം മുതല്‍ ഹൈഡ് പാര്‍ക്ക് വരെ ബം?ഗാള്‍ മുഖ്യമന്ത്രി ലണ്ടനില്‍ ചുറ്റിനടന്ന് ആസ്വദിക്കുന്ന ചിത്രങ്ങളും വീഡിയോകളും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് പങ്കുവച്ചു. പച്ച ബോര്‍ഡറുള്ള വെളുത്ത സാരിയും വെളുത്ത സ്ലിപ്പറുകളും ധരിച്ചാണ് മമത വാം അപ്പിനിറങ്ങിയത്. ലണ്ടനിലെ തണുപ്പിനെ മറികടക്കാന്‍ കറുത്ത കാര്‍ഡിഗനും ഷാളും ധരിച്ചിരുന്നു. 2023-ല്‍ സ്പെയിനിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശന വേളയിലും സാരിയും സ്ലിപ്പറും ധരിച്ച് ജോഗിംഗ് നടത്തിയിരുന്നു. ബ്രിട്ടനുമായുള്ള ബംഗാളിന്റെ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഞായറാഴ്ച മമതാ ബാനര്‍ജി ലണ്ടനില്‍ എത്തിയത്.

കൊല്‍ക്കത്തയെപ്പോലെ തന്നെ, വര്‍ത്തമാനകാലത്തിന്റെ ചലനാത്മകതയെ സ്വീകരിക്കുകയും ഭൂതകാലത്തിന്റെ ഭാരം വഹിക്കുകയും ചെയ്യുന്ന മനോഹരമായ നഗരത്തിലേക്ക് ഞങ്ങളെത്തി. ദിവസത്തിലെ പരിപാടികള്‍ ആരംഭിക്കുന്നതിന് മുമ്പ്, ലണ്ടന്റെ കാലാതീതമായ ഗാംഭീര്യത്തില്‍ മുഴുകാന്‍ ഞാന്‍ ഒരു നിമിഷം എടുത്തുവെന്നും അവര്‍ പറഞ്ഞു. ബ്രിട്ടനുമായുള്ള ബംഗാളിന്റെ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും നിലനില്‍ക്കുന്ന ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുമാണ് സന്ദര്‍ശനമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.


 
Other News in this category

 
 




 
Close Window