Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
അഭയാര്‍ഥി വീസ നിരസിക്കപ്പെട്ടവര്‍ക്ക് രാജ്യം വിടാന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍
reporter

ലണ്ടന്‍: ബ്രിട്ടനില്‍ അഭയാര്‍ഥി വീസ അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സ്വമേധയാ രാജ്യം വിടാന്‍ സാമ്പത്തിക സഹായം നല്‍കുന്ന പുതിയ പരീക്ഷണ പദ്ധതി ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് പ്രഖ്യാപിച്ച പദ്ധതിപ്രകാരം, ഒരാള്‍ക്ക് പരമാവധി 10,000 പൗണ്ട് വരെ, നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് 40,000 പൗണ്ട് (ഏകദേശം 49 ലക്ഷം രൂപ) വരെ ലഭിക്കും.

സഹായം ഏഴ് ദിവസത്തിനുള്ളില്‍ സ്വീകരിക്കാത്ത പക്ഷം, കുടുംബങ്ങളെ ബലമായി നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി. സര്‍ക്കാര്‍ ധനസഹായത്തോടെ താമസിക്കുന്ന ഏകദേശം 150 കുടുംബങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ഒരു മൂന്ന് അംഗ കുടുംബത്തെ അഭയാര്‍ത്ഥി താമസ സൗകര്യത്തില്‍ പാര്‍പ്പിക്കാന്‍ വര്‍ഷത്തില്‍ 158,000 പൗണ്ട് വരെ ചെലവാകുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

പദ്ധതി വിജയിച്ചാല്‍ ഏകദേശം 20 മില്യണ്‍ പൗണ്ട് വരെ സര്‍ക്കാര്‍ ചെലവില്‍ ലാഭം ലഭിക്കാമെന്നാണ് ഹോം ഓഫിസ് കണക്കുകൂട്ടുന്നത്. എന്നാല്‍ മനുഷ്യാവകാശ സംഘടനകള്‍ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. വെറും ഒരാഴ്ചക്കുള്ളില്‍ കുടുംബങ്ങള്‍ ജീവിതം മാറ്റിമറിക്കുന്ന തീരുമാനമെടുക്കേണ്ടിവരുമെന്നും, സഹായം നിര്‍ത്തിയാല്‍ ചില കുടുംബങ്ങളും കുട്ടികളും ഭവനരഹിതരാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്തെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ പ്രഖ്യാപിച്ച് മുന്നോട്ടു പോകുന്നത്

 
Other News in this category

 
 




 
Close Window