Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
UK Special
  Add your Comment comment
സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളം ആക്രമിച്ച ഡ്രോണിന്റെ ഉറവിടം ഇറാനല്ലെന്ന് യുകെ
reporter

ലണ്ടന്‍: സൈപ്രസിലെ അക്രോട്ടിരി വ്യോമതാവളത്തിന് നേരെയുണ്ടായ ഡ്രോണാക്രമണം ഇറാനില്‍ നിന്ന് വിക്ഷേപിച്ചതല്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ ഷഹെദ് മോഡലിനോട് സാമ്യമുള്ള ഡ്രോണുകളാണ് ആക്രമണത്തില്‍ ഉപയോഗിച്ചതെങ്കിലും, അവ ഇറാനില്‍ നിന്നല്ലെന്ന് വ്യക്തമായതായി മന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് 3-നാണ് സൈപ്രസിലെ ബ്രിട്ടീഷ് വ്യോമസേനാ താവളത്തിന് നേരെ ആക്രമണമുണ്ടായത്. പശ്ചിമേഷ്യയ്ക്ക് പുറത്തുണ്ടായ ആദ്യ ആക്രമണമെന്ന നിലയില്‍ സംഭവം ശ്രദ്ധേയമായി. രണ്ട് ഡ്രോണുകളാണ് പതിച്ചതെങ്കിലും, ആരും പരിക്കേല്‍ക്കുകയോ കാര്യമായ നാശനഷ്ടമുണ്ടാകുകയോ ചെയ്തിരുന്നില്ല.

ആക്രമണത്തിന് പിന്നാലെ ബ്രിട്ടീഷ് റോയല്‍ നേവിയുടെ വൈല്‍ഡ്കാറ്റ് ഹെലികോപ്ടറുകള്‍ ഉള്‍പ്പെടെ സൈനിക ശക്തി സൈപ്രസില്‍ വിന്യസിക്കുമെന്ന് യുകെ വ്യക്തമാക്കി. ഏതൊരു ആക്രമണത്തെയും പ്രതിരോധിക്കുമെന്നും, മേഖലയിലെ ബ്രിട്ടീഷ് സഖ്യകക്ഷികളുടെ താല്‍പര്യം സംരക്ഷിക്കുമെന്നും പ്രതിരോധ മന്ത്രാലയം ഉറപ്പുനല്‍കി.

ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ യുഎസിന്റെ ആവശ്യത്തിന് യുകെ സമ്മതം നല്‍കിയതായി പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഈ ആക്രമണം നടന്നത്

 
Other News in this category

 
 




 
Close Window