Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=106.5417 INR
ukmalayalampathram.com
Fri 06th Mar 2026
 
 
UK Special
  Add your Comment comment
കുഞ്ഞിന് വൃത്തികെട്ട രൂപമെന്ന് യുകെ പൗരയായ അമ്മ
reporter

ലണ്ടന്‍: പ്രസവിച്ച നിമിഷങ്ങള്‍ക്ക് ശേഷം തന്റെ നവജാതശിശുവിനെ 'വൃത്തികെട്ട രൂപ'മെന്ന് വിളിച്ച ബ്രിട്ടീഷ് യുവതിക്കെതിരെ രൂക്ഷവിമര്‍ശനം. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇവര്‍ സ്വന്തം കുഞ്ഞിനെ അധിക്ഷേപിച്ചു കൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും അതിരൂക്ഷ വിമര്‍ശനമാണ് ഇവര്‍ക്കെതിരെ ഉയരുന്നത്. യുകെയില്‍ നിന്നുള്ള ജെസ് എന്ന സ്ത്രീയാണ് തന്റെ കുഞ്ഞിനെ എടുത്തുകൊണ്ട് നില്‍ക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് കുഞ്ഞിനെ കുറിച്ച് മോശം വാക്കുകള്‍ മാത്രം പറഞ്ഞത്. 1.2 ദശലക്ഷത്തിലധികം പേര്‍ കണ്ട ഈ ക്ലിപ്പില്‍, ഇവര്‍ കുഞ്ഞിനെ വിളിക്കുന്നത് വൃത്തികെട്ടവന്‍ എന്നാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വൃത്തികെട്ട മൂക്ക് ആണ് കുഞ്ഞിനുള്ളതെന്നും ഇവര്‍ പറയുന്നു. കുഞ്ഞിന് ജന്മം നല്‍കിയ ഉടനെ അവനെ കണ്ടപ്പോള്‍ തനിക്ക് തോന്നിയ കാര്യങ്ങളാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഇവര്‍ ഇത്തരം കാര്യങ്ങള്‍ പങ്കുവെച്ചത്.

എന്നാല്‍, അതെല്ലാം പ്രസവശേഷം ഷോക്കില്‍ ആയിരിക്കുമ്പോള്‍ തനിക്ക് ഉണ്ടായ തോന്നലുകള്‍ ആയിരുന്നുവെന്നും വീഡിയോയുടെ അടിക്കുറിപ്പില്‍ ഇവര്‍ വിശദീകരിച്ചു. ഒപ്പം ഇന്ന് തന്റെ കുഞ്ഞിന്റെ രൂപഭാവങ്ങള്‍ കാണുമ്പോള്‍ താന്‍ മയങ്ങിപ്പോവുകയാണെന്നും അവര്‍ അടിക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞിന് ജന്മം നല്‍കി മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്റെ കുഞ്ഞ് അതിസുന്ദരനാണെന്ന് തനിക്ക് തോന്നിത്തുടങ്ങിയെന്നും ആദ്യം തന്നില്‍ ഉണ്ടായ ക്രൂരമായ തോന്നലുകള്‍ക്ക് കാരണം ഹോര്‍മോണുകള്‍ ആണെന്നും അതിനാല്‍ ആരും അതിന്റെ പേരില്‍ ആക്രമിക്കരുതെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇവര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ജെസിന്റെ ഈ സോഷ്യല്‍ മീഡിയ പോസ്റ്റിനോട് അവള്‍ പ്രതീക്ഷിച്ചിത്ര മൃദുവായല്ല സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രതികരിച്ചത്. കുഞ്ഞിന്റെ ആത്മാഭിമാനത്തെ തകര്‍ക്കാനാണ് നിങ്ങള്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നും എത്രയും വേഗത്തില്‍ ഡിലീറ്റ് ചെയ്തു കളയണമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു. നിങ്ങളുടെ അഭിപ്രായപ്രകടനത്തിന് കാരണം ഹോര്‍മോണുകള്‍ ആണെങ്കില്‍ വീണ്ടുമത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക വഴി കുഞ്ഞിനോടുള്ള ഏറ്റവും വലിയ ദ്രോഹമാണ് ചെയ്തതെന്നും നിരവധി പേര്‍ പറഞ്ഞു. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ സ്വന്തം കുഞ്ഞിനെ കുറിച്ച് ഇത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിയോട് വെറുപ്പും അറപ്പും തോന്നുന്നുവെന്നും ചിലര്‍ കുറിച്ചു.

 
Other News in this category

 
 




 
Close Window