Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=106.5417 INR
ukmalayalampathram.com
Fri 06th Mar 2026
 
 
UK Special
  Add your Comment comment
യുകെ പഴയ യുകെ അല്ല, ആരും ഇങ്ങോട്ടേക്ക് വരരുത്
reporter

ലണ്ടന്‍: മലയാളികളില്‍ ഭൂരിഭാഗവും മികച്ച തൊഴിലവസരവും ജീവിതസാഹചര്യങ്ങളും തേടി കുടിയേറുന്ന വിദേശരാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ള രാജ്യമാണ് യുണൈറ്റഡ് കിംഗ്ഡം. എന്നാല്‍, യുകെയിലെ സാഹചര്യങ്ങള്‍ മാറിയെന്നും ദയവുചെയ്ത് ആരും ഇനിയും യുകെയിലേക്ക് വരരുതെന്നും അഭ്യര്‍ത്ഥിക്കുകയാണ് ഇന്ത്യക്കാരിയായ ഒരു യുവതി. യുകെയിലെത്തിയ തന്റെ 90 ശതമാനം സുഹൃത്തുക്കളും ജോലി കിട്ടാതെ ബുദ്ധിമുട്ടുകയും നാട്ടിലേക്ക് മടങ്ങി പോവുകയും ആണെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ ലണ്ടന്‍ ആസ്ഥാനമായി താമസിക്കുന്ന ജാന്‍വി ജെയ്ന്‍ എന്ന ഈ ഇന്ത്യന്‍ വനിത യുകെയില്‍ മാര്‍ക്കറ്റിംഗ് പ്രൊഫഷണലാണ്. രാജ്യത്ത് ജോലി നേടാന്‍ കഴിഞ്ഞ ചുരുക്കം ചില ഭാഗ്യശാലികളില്‍ ഒരാളായാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. യുകെയിലെത്തിയാല്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം ജോലി കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും എന്നാണ് ഇവര്‍ പറയുന്നത്.

മെയ് 11 -ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കിട്ട ഒരു പോസ്റ്റില്‍, യുകെയില്‍ തൊഴില്‍ ഉറപ്പാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് തന്റെ ബാച്ചിലെ 90% പേരും ജോലിയില്ലാതെ നാട്ടിലേക്ക് മടങ്ങിയതായി അവര്‍ വെളിപ്പെടുത്തി. യുകെ തൊഴില്‍ വിപണിയിലെ വെല്ലുവിളികളെക്കുറിച്ചും രാജ്യത്തിന്റെ കുടിയേറ്റ നിയന്ത്രണ നയങ്ങളെക്കുറിച്ചും സൂചന നല്‍കുന്നതാണ് ജാന്‍വിയുടെ പോസ്റ്റ്. പോസ്റ്റ് ഇങ്ങനെയാണ്; 'യുകെയില്‍ മാസ്റ്റേഴ്സിന് വരുന്നതിനെക്കുറിച്ച് ധാരാളം ആളുകള്‍ എനിക്ക് മെസ്സേജ് അയയ്ക്കുന്നുണ്ട്, വരരുതെന്ന് ഞാന്‍ പറയും, എന്റെ ബാച്ചിലെ 90% പേര്‍ക്കും ജോലിയില്ലാത്തതിനാല്‍ തിരിച്ചുപോകേണ്ടിവന്നു, നിങ്ങളുടെ കയ്യില്‍ പണമില്ലെങ്കില്‍, ഇത് പരിഗണിക്കരുത്.' പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇത് സജീവ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. നിരവധി പേരാണ് തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴില്‍ നേടിയിരുന്ന മെഡിസിന്‍, ഫിനാന്‍ഷ്യല്‍ മേഖലകളിലും ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാണെന്നാണ് കമന്റ് സെക്ഷനിലെ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് ജാന്‍വി കുറിച്ചത്. അപകട സാധ്യതകള്‍ മുന്‍കൂട്ടി പറഞ്ഞതിന് നിരവധി പേര്‍ ജാന്‍വിക്ക് നന്ദി പറയുകയും ചെയ്തിട്ടുണ്ട്.

 
Other News in this category

 
 




 
Close Window