ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ) യുകെയുടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ യുകെയിലെ ജനങ്ങള്‍ക്ക് പ്രയോജനം നല്‍കുന്നതാണെന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കരാര്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകും. യുകെ കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് മദ്യവും കാറുകളും മറ്റ് ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ കുറയുന്നത് ആഭ്യന്തര ഉദ്പാദകരെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. കരാര്‍ പ്രകാരം, യുകെ നിര്‍മിത വിസ്‌കിക്കും ജിന്നിനുമുള്ള താരിഫ് തുടക്കത്തില്‍ 150% ല്‍ നിന്ന് 75% ആയി കുറച്ചേക്കാം, ഒടുവില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ അത് 40% ആയി കുറയും. ഈ ഘട്ടം ഘട്ടമായുള്ള കുറവ് ബ്രിട്ടീഷ് ബ്രാന്‍ഡുകള്‍ക്ക് ഗണ്യമായി ഗുണം ചെയ്യും.
2040 ഓടുകൂടി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 68 ബില്യണ്‍ പൗണ്ടില്‍ അധികം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. |