Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 23rd Nov 2026
 
 
Teens Corner
  Add your Comment comment
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം 13 മത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം സംഘടിപ്പിക്കുന്നു.
Text By: UK Malayalam Pathram
2026 ഫെബ്രുവരി 28 ആം തീയതി ശനിയാഴ്ച 3:30 pm മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ശിവരാത്രി നൃത്തോത്സവ ചടങ്ങുകള്‍ സഘടിപ്പിച്ചിരിക്കുന്നത്.മന്ത്ര അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിന്റെ സ്ഥാപകയും കലാനിര്‍ദ്ദേശികയും, അഞ്ചാം വയസ്സില്‍ നൃത്തം ആരംഭിച്ച് കലാമണ്ഡലം സത്യഭാമയുടെ മാര്‍ഗനിര്‍ദേശത്തില്‍ ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ നൃത്തശൈലികള്‍ അഭ്യസിച്ചിട്ടുള്ളതും, പത്ത് വര്‍ഷത്തിലധികമായി നൃത്തം കോറിയോഗ്രാഫ് ചെയ്യുകയും അധ്യാപനം നടത്തുകയും ചെയ്യുന്ന ആശ ഉണ്ണിത്താന്‍ ശിവരാത്രി നൃത്തോത്സവത്തിന് നേതൃത്വം നല്‍കും.


നൃത്തോത്സവത്തിന് ശേഷം ദീപാരാധനയോടുകൂടി ലണ്ടന്‍ ശിവരാത്രി നൃതോത്സവത്തിന് പരിസമാപ്തി ആകും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്


ആശ ഉണ്ണിത്താന്‍ - 07889484066

സുരേഷ് ബാബു - 07828137478

ഗണേഷ് ശിവന്‍ - 07405513236

സുബാഷ് ശാര്‍ക്കര - 07519135993

രമ രാജന്‍ - 07576492822
 
Other News in this category

 
 




 
Close Window