Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
സിനിമ
  Add your Comment comment
'വി.ജാനകി' അല്ലെങ്കില്‍ 'ജാനകി വി.' : സുരേഷ്‌ഗോപിയുടെ സിനിമയില്‍ നിലപാട് വ്യക്തമാക്കി സെന്‍സര്‍ ബോര്‍ഡ്
Text By: UK Malayalam Pathram
ജെഎസ്‌കെ- ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തില്‍ രണ്ട് മാറ്റങ്ങള്‍ വരുത്താമെങ്കില്‍ അനുമതി നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ഇന്ന് ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരി?ഗണിക്കുമ്പോള് അഭിപ്രായം അറിയിക്കാന്‍ ജസ്റ്റിസ് എന്‍.ന?ഗരേഷ് സിനിമയുടെ നിര്‍മാതാക്കളെ അറിയിച്ചു. സിനിമയുടെ പേരിനൊപ്പമുള്ള 'ജാനകി'ക്കു പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യല്‍ കൂടി ചേരത്ത് സിനിമയുടെ പേര് 'വി.ജാനകി' എന്നോ 'ജാനകി വി.' എന്നോ ആക്കുകയാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്ന ഒരു മാറ്റം.
ചിത്രത്തിലെ കോടതി രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. നേരത്തെ 96 മാറ്റങ്ങളാണ് ചിത്രത്തില്‍ നിര്‍ദേശിച്ചിരുന്നതെന്നും എന്നാല്‍ 2 മാറ്റങ്ങള്‍ വരുത്തിയാല്‍ അനുമതി നല്‍കാമെന്നും സെന്‍സര്‍ ബോര്‍ഡിനു വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window