Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
സിനിമ
  Add your Comment comment
കൂടെ നിന്ന് പറ്റിച്ചു; 77 ലക്ഷം അടിച്ചു മാറ്റി: ആലിയ ഭട്ടിനെ വട്ടം കറക്കിയത് പേഴ്‌സണല്‍ അസിസ്റ്റന്റ്
Text By: UK Malayalam Pathram
ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മുന്‍ പെഴ്‌സണല്‍ അസിസ്റ്റന്റ് അറസ്റ്റില്‍. നടിയില്‍ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വേദിക പ്രകാശ് ഷെട്ടി (32) അറസ്റ്റിലായത്. ജുഹു പൊലീസ് ബെംഗളൂരുവില്‍നിന്നാണ് ഇവരെ പിടികൂടിയത്. തുടര്‍ന്നു മുംബൈയിലെത്തിച്ചു. ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിലും സ്വകാര്യ അക്കൗണ്ടുകളിലും വേദിക 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ നടത്തിയെന്നാണ് കേസ്.
2022 മേയ് മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറയുന്നു. ആലിയ ഭട്ടിന്റെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാന്‍ ജനുവരി 23ന് ജുഹു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് വേദിക ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തത്.
2021 മുതല്‍ 2024 വരെ ആലിയ ഭട്ടിന്റെ പിഎ ആയിരുന്നു വേദിക ഷെട്ടി. ഈ സമയത്ത് നടിയുടെ സാമ്പത്തിക രേഖകളും പേയ്മെന്റുകളും വേദികയാണ് കൈകാര്യം ചെയ്തിരുന്നത്. വ്യാജ ബില്ലുകള്‍ തയാറാക്കി ശേഷം ആലിയയില്‍നിന്ന് ഒപ്പു വാങ്ങി വേദിക പണം തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യാത്രകള്‍, പരിപാടികള്‍ എന്നിവയുടെ പേരു പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രൊഫഷണല്‍ ടൂളുകള്‍ ഉപയോഗിച്ചാണ് വേദിക വ്യാജ ബില്ലുകളുണ്ടാക്കിയത്.
 
Other News in this category

 
 




 
Close Window