Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
പിറന്നാളിന്റെ നിറവില്‍ മഞ്ജു വാരിയര്‍: മലയാളികളുടെ ലേഡി സൂപ്പര്‍ സ്റ്റാറിന് ആശംസകളുമായി ആരാധകര്‍
Text By: UK Malayalam Pathram
മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍. ആദ്യ വരവിലും നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള രണ്ടാം വരവിലും ഒരേ സ്‌നേഹത്തോടെയും ആവേശത്തോടെയുമാണ് മലയാളികള്‍ ഈ അതുല്യ കലാകാരിയെ സ്വീകരിച്ചത്. അഭിനയത്തില്‍ തന്റേതായൊരു ശൈലി രൂപപ്പെടുത്തിയ മഞ്ജുവിന്റെ ഓരോ കഥാപാത്രവും പകരം വെക്കാനില്ലാത്ത ഒരത്ഭുതമാണ്.

1998-ല്‍ വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു വാര്യര്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ഹൗ ഓള്‍ഡ് ആര്‍ യൂ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള ആ തിരിച്ചു വരവ് പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. രണ്ടാം വരവില്‍ പഴയതിനേക്കാള്‍ കരുത്തുള്ള കഥാപാത്രങ്ങളായി അവര്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു.
മഞ്ജു വാര്യര്‍ 1979 സെപ്റ്റംബര്‍ 10-ന് തമിഴ്നാട്ടിലെ നാഗര്‍കോവിലിലെ ഒരു മലയാളി കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ ടി.വി. മാധവന്‍ നാഗര്‍കോവിലിലെ ശക്തി ഫിനാന്‍സില്‍ അക്കൗണ്ടന്റായിരുന്നു, അമ്മ ഗിരിജ വീട്ടമ്മയാണ്. നടനും നിര്‍മ്മാതാവുമായ മധു വാര്യര്‍ ആണ് മഞ്ജുവിന്റെ സഹോദരന്‍.

1995-ല്‍ 'സാക്ഷ്യം' എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യര്‍ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. എന്നാല്‍ 'സല്ലാപം' എന്ന ചിത്രത്തിലെ രാധ എന്ന കഥാപാത്രമാണ് മഞ്ജുവിനെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്.
 
Other News in this category

 
 




 
Close Window