Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.6317 INR  1 EURO=102.5641 INR
ukmalayalampathram.com
Fri 31st Oct 2025
 
 
Teens Corner
  Add your Comment comment
ഐപിസി ബെഥേല്‍ ചര്‍ച്ച് ബെല്‍ഫാസ്റ്റിന്റെ നേതൃത്വത്തില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഈമാസം 31 മുതല്‍ നവംബര്‍ രണ്ടു വരെ.
Text By: UK Malayalam Pathram
ബെല്‍ഫാസ്റ്റ് ഗ്ലെന്‍മാക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് (Glenmachan Road, Belfast, BT4 2NN) കണ്‍വന്‍ഷന്‍. മുഖ്യാ പ്രഭാഷകനായി പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസന്‍ പള്ളിപ്പാട് പങ്കെടുക്കും. ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഐപിസി ബെല്‍ഫാസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ ജേക്കബ് ജോണ്‍ കണ്‍വന്‍ഷനു നേതൃത്വം നല്‍കും.


ക്രിസ്തുവില്‍ നങ്കൂരമിട്ട പ്രത്യാശ എന്ന വിഷയത്തിലായിരിക്കും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പ്രഭാഷണങ്ങള്‍. രാജ്യാന്തര മലായളി കോണ്‍ഫറന്‍സുകളിലും സമൂഹമാധ്യമങ്ങളിലും തനതു ശൈലികൊണ്ടു ശ്രദ്ധിക്കപ്പെട്ട പുതുമുഖ സുവിശേഷ പ്രസംഗകനാണ് പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസന്‍. ഒക്ടോബര്‍ 31 വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ഗ്ലെന്‍മാക്കന്‍ ചര്‍ച്ചിലാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുക. ശനിയാഴ്ച രാവിലെ 10.30, വൈകിട്ട് 5.30 എന്നിങ്ങനെയാണ് മറ്റു സെഷനുകള്‍. ഞായറാഴ്ച ഡണ്‍മറി സെയ്മൂര്‍ഹില്‍ മെഥഡിസ്റ്റ് ചര്‍ച്ചില്‍ (6 Ballybog Road, Dunmurry, BT17 9QT) ആരാധനയോടെ യോഗങ്ങള്‍ സമാപിക്കും.


യുകെയിലും അയര്‍ലന്‍ഡിലും വിവിധ പെന്തെക്കോസ്തു സംഘടനകളുടെ കണ്‍വന്‍ഷനുകളില്‍ ആരാധനകള്‍ക്കു നേതൃത്വം നല്‍കിയിട്ടുള്ള വര്‍ഷിപ് ലീഡര്‍ തോംസണ്‍ K ബാബുവിന്റെ നേതൃത്വത്തിലുള്ള ടീം സംഗീത ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. യുകെ, അയര്‍ലന്‍ഡ്, യൂറോപ്യന്‍ രാജ്യങ്ങളിലുള്ള മലയാളികള്‍ക്കുള്ള സംഗമ വേദിയാകും ബെല്‍ഫാസ്റ്റില്‍ നടക്കുന്ന കണ്‍വന്‍ഷന്‍. യോഗങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതായി ചര്‍ച്ച് പാസ്റ്റര്‍ ജേക്കബ് ജോണ്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Pr Jacob John 07885880329

Bro Moncy Chacko 07926508070

Bro Thomas Mathew 07588631013
 
Other News in this category

 
 




 
Close Window