Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2658 INR  1 EURO=111.0988 INR
ukmalayalampathram.com
Fri 11th Sep 2026
 
 
Teens Corner
  Add your Comment comment
എപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയന്‍ ശുശ്രൂഷകന്മാരുടെ സമ്മേളനം യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നടത്തി
Text By: UK Malayalam Pathram
നമ്മുടെ കര്‍ത്താവ് എന്നെ വിശ്വസ്തന്‍ എന്ന് എണ്ണി ശുശ്രൂഷയ്ക്ക് ആക്കിയത് കൊണ്ട് ഞാന്‍ അവനെ സ്തുതിക്കുന്നു. പാസ്റ്റര്‍ തോമസ് ഫിലിപ്പ് പ്രസ്താവിച്ചു. ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയന്‍ ശുശ്രൂഷകന്മാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റീജിയന്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ബേബിയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ആമുഖപ്രസംഗം നടത്തി. സെക്രട്ടറി പാസ്റ്റര്‍ ഡി ഗോള്‍ ലൂയിസ് സ്വാഗതം അറിയിച്ചു. ഉച്ചകഴിഞ്ഞ് നടന്ന സമ്മേളനത്തില്‍ ജോയിന്‍ സെക്രട്ടറി പാസ്റ്റര്‍ വിനോദ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 40ലധികം സഭകളുടെ ശുശ്രൂഷകന്മാരും സഭയിലെ മുതിര്‍ന്നവരും കുടുംബമായി ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ട്രഷറര്‍ ബ്രദര്‍ ജോണ്‍ മാത്യു എല്ലാവര്‍ക്കും നന്ദി അറിയിച്ചു. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സഭാ പാസ്റ്റര്‍ ലാലന്‍ മാത്യു ഈ സമ്മേളനത്തിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.
 
Other News in this category

 
 




 
Close Window