|
വിസ്മയാ മോഹന്‍ലാല്‍ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആന്റെണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചിംഗ് ഒക്ടോബര്‍ മുപ്പത് വ്യാഴാഴ്ച്ച കൊച്ചിയിലെ ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ അരങ്ങേറി.
ചലച്ചിത്ര, സാമൂഹ്യ രംഗങ്ങളിലെ നിരവധി വ്യക്തിത്ത്വങ്ങളുടേയും ബന്ധുമിത്രാദി കളുടേയും, അണിയറ പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. ആശിര്‍വ്വാദ് സിനിമാമ്പിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് മോഹന്‍ലാല്‍ ആദ്യ തിരി തെളിയിച്ചതോടെ യാണ് തുടക്കമായത്.
തുടര്‍ന്ന് സുചിത്രാ മോഹന്‍ലാല്‍ സ്വിച്ചോണ്‍ കര്‍മ്മവും പ്രണവ് മോഹന്‍ലാല്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. ആശിഷ് ജോ ആന്റണി അഭിനയ രംഗത്ത് ഈ ചിത്രത്തിലൂടെ മറ്റൊരു നടന്റെ കടന്നുവരവും ഇവിടെ പ്രഖ്യാപിക്കപ്പെട്ടു. ആശിഷ്‌ജോ ആന്റെണിയാണ് ഈ നടന്‍. മോഹന്‍ലാലാണ് ആശിഷിനെ ചടങ്ങില്‍ അവതരിപ്പിച്ചത്.
ആന്റണി പെരുമ്പാവൂരിന്റെ മകനാണ് ആശിഷ് എമ്പുരാന്‍ എന്ന ചിത്രത്തില്‍ നിര്‍ണ്ണായകമായ രംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു ആശിഷ് . അന്ന് ഈ കഥാപാത്രം ആരെന്ന് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കൗതുകമുണര്‍ത്തിയിരുന്നു. ആ അന്വേഷണമാണ് ഇന്ന് ഈ ചടങ്ങില്‍ എത്തിച്ചേര്‍ന്നത്. |