|
ഇയാള്‍ ബന്ദികളാക്കിയ 17 കുട്ടികള്‍ ഉള്‍പ്പെടെ 19 പേരെ പോലീസ് മോചിപ്പിച്ചു. മുംബൈയിലെ ആര്‍ എ സ്റ്റുഡിയോയില്‍ ഓഡിഷനെത്തിയ കുട്ടികളെയാണ് രോഹിത് ആര്യ എന്നയാള്‍ തടവിലാക്കിയത്. ഇയാള്‍ നാഗ്പൂരിലെ ഒരു സ്‌കൂള്‍ അധ്യാപകനെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കമാന്‍ഡോ ഓപ്പറേഷനിലൂടെയാണ് ഇയാളെ പോലീസ് കീഴ്‌പ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെയായിരുന്നു രോഹിത് ആര്യ കുട്ടികളെ തടവിലാക്കിയത്. മുംബൈയിലെ പൊവായിയിലുള്ള ആര്‍ എ സ്റ്റുഡിയോയില്‍ ഓഡിഷന് എത്തിയതായിരുന്നു കുട്ടികള്‍. തുടര്‍ന്ന് ഇയാള്‍ വീഡിയോ സന്ദേശത്തില്‍ കുട്ടികളെ ബന്ദികളാക്കിയ കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അതിനാടകീയ നീക്കത്തിനൊടുവിലാണ് പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തിയത്.
മണിക്കൂറുകള്‍ നീണ്ട കമാന്‍ഡോ ഓപ്പറേഷനില്‍ കൂടിയായിരുന്നു കുട്ടികളെ മോചിപ്പിച്ചത്. കമാന്‍ഡോകളും ക്വിക് റെസ്‌പോണ്‍സ് ടീമും വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. കുട്ടികളെ മനുഷ്യകവചമായി ഉപയോഗിച്ച് ആര്യ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് പ്രതിയുടെ കാലില്‍ പൊലീസ് വെടിവെച്ചു. കുട്ടികളെ മോചിപ്പിച്ച ശേഷം പ്രതിയെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വെച്ച് ഇയാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. |