കൊച്ചി: ഗുരുതര നിയമലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളുടെയോ സ്വകാര്യ വ്യക്തികളുടെയോ പാര്‍ക്കിങ് സ്ഥലത്തായിരിക്കും സൂക്ഷിക്കുകയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. പിഴയടയ്ക്കുന്നതിനൊപ്പം അതുവരെ കണക്കാക്കുന്ന പാര്‍ക്കിങ് ഫീസും വാഹന ഉടമ നല്‍കേണ്ടതായിരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ ഇത്തരം വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളിലോ പൊലീസ് സ്റ്റേഷനുകളിലോ സൂക്ഷിക്കാറാണ് പതിവ്. പുതിയ നടപടിയിലൂടെ നിയമലംഘകരില്‍ നിന്ന് അധിക ചെലവുകള്‍ ഈടാക്കാനും വാഹനങ്ങള്‍ തിരികെ നല്‍കുന്നതിന് മുന്‍പ് മുഴുവന്‍ ബാധ്യതകളും തീര്‍ക്കാനും ലക്ഷ്യമിടുന്നതാണ്.