Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.3306 INR
ukmalayalampathram.com
Wed 01st Jul 2026
 
 
UK Special
  Add your Comment comment
യുകെയില്‍ എനര്‍ജി പ്രൈസ് ഷോക്ക് ഇന്നുമുതല്‍; കുടുംബങ്ങളുടെ വാര്‍ഷിക ബില്‍ 220 പൗണ്ട് ഉയരും
reporter

ലണ്ടന്‍: യുകെയിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായി എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍. ആഗോള ഗ്യാസ് വിപണികളിലുണ്ടായ വില വര്‍ധനയാണ് കുടുംബ ബജറ്റുകളിലേക്ക് നേരിട്ട് ബാധകമാകുന്നത്. പുതിയ നിരക്കുകള്‍ പ്രകാരം ഗ്യാസ്, വൈദ്യുതി ബില്ലുകള്‍ ശരാശരി പ്രതിവര്‍ഷം 220 പൗണ്ട് ഉയരും. പുതുക്കിയ എനര്‍ജി പ്രൈസ് ക്യാപ്പ് പ്രകാരം ഒരു ശരാശരി കുടുംബത്തിന് ഗ്യാസിനും വൈദ്യുതിക്കും ചേര്‍ന്ന് പ്രതിവര്‍ഷം ഏകദേശം 1,862 പൗണ്ട് ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ഏകദേശം 13.5 മില്യണ്‍ ആളുകള്‍ക്ക് അവരുടെ വരുമാനത്തിന്റെ 10 ശതമാനത്തിലേറെ എനര്‍ജി ബില്ലുകള്‍ക്കായി ചെലവഴിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രിലില്‍ ഇത് 11.3 മില്യണ്‍ ആളുകളെയായിരുന്നു ബാധിച്ചത്.

നാല് വര്‍ഷത്തിനിടെ ആദ്യമായി വേനല്‍ക്കാലത്ത് എനര്‍ജി ബില്ലുകള്‍ കുത്തനെ ഉയരുന്നത് വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുമെന്ന് എന്‍ഡ് ഫ്യൂവല്‍ പോവര്‍ട്ടി കൊളീഷന്‍ മുന്നറിയിപ്പ് നല്‍കി. തണുപ്പുകാലം തുടങ്ങുന്നതിന് മുമ്പുവരെയും എനര്‍ജി ബില്ലുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരാനിടയുണ്ടെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റിലെ എനര്‍ജി അനലിസ്റ്റുകളുടെ വിലയിരുത്തല്‍. താപനില താഴുമ്പോള്‍ വീടുകളില്‍ ഗ്യാസ് ഉപയോഗം വര്‍ധിക്കും. അതോടെ കുടുംബ ബജറ്റുകളില്‍ എനര്‍ജി ബില്ലുകളുടെ ആഘാതം കൂടുതല്‍ വ്യക്തമാകുമെന്നാണ് ആശങ്ക. നിലവില്‍ യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ആഗോള വിപണിക്ക് കുറച്ച് ആശ്വാസം നല്‍കുന്നുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ ഒക്ടോബറില്‍ എനര്‍ജി പ്രൈസ് ക്യാപ്പ് 1,654 പൗണ്ടായി കുറയാനിടയുണ്ടെന്നാണ് പ്രവചനം. എന്നാല്‍ വരാനിരിക്കുന്ന മാസങ്ങളില്‍ വിലനിലവാരം എങ്ങനെയായിരിക്കും എന്നത് ആഗോള ഗ്യാസ് വിപണിയിലെ ചാഞ്ചാട്ടത്തെയും അന്താരാഷ്ട്ര സാഹചര്യങ്ങളെയും ആശ്രയിച്ചായിരിക്കും.

 
Other News in this category

 
 




 
Close Window