Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
UK Special
  Add your Comment comment
കുഞ്ഞിനെ കൈകളിലേറ്റിയപ്പോള്‍ ജാനറ്റിന്റെ മുഖത്ത് വിരിഞ്ഞത് മാതൃവാത്സല്യം; ഹൃദയം കവര്‍ന്ന് വൈറല്‍ വിഡിയോ
reporer

നോര്‍ത്ത് യോര്‍ക്ഷര്‍: നവജാതശിശുവിനെ കൈകളിലേറ്റിയ വയോധികയുടെ ഹൃദയസ്പര്‍ശിയായ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നോര്‍ത്ത് യോര്‍ക്ഷറിലെ സെല്‍ബിയിലുള്ള ഓസ്‌ബോണ്‍ ഹൗസ് കെയര്‍ ഹോമിലാണ് മനസ്സുനിറയ്ക്കുന്ന ഈ സ്‌നേഹനിമിഷം പിറന്നത്. കെയര്‍ ഹോമിലെ മലയാളിയായ സീനിയര്‍ കെയര്‍ അസിസ്റ്റന്റ് ജിബി തന്റെ നവജാത പെണ്‍കുഞ്ഞുമായി താമസക്കാരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ജിബിയുടെ കുഞ്ഞിനെ ജാനറ്റ് എന്ന വയോധികയുടെ കൈകളിലേക്ക് നല്‍കിയതോടെ അവരുടെ മുഖം സന്തോഷത്താല്‍ തെളിഞ്ഞു. അമ്പരപ്പോടെ കുഞ്ഞിനെ നോക്കിയ ജാനറ്റിന്റെ മുഖത്ത് നിമിഷങ്ങള്‍ക്കകം മനോഹരമായ പുഞ്ചിരി വിടര്‍ന്നു. കുഞ്ഞിനെ നെഞ്ചോടുചേര്‍ത്ത് ഏറെ കരുതലോടെ പിടിച്ച ജാനറ്റ്, കുഞ്ഞിന്റെ മുഖത്തേക്കും കുഞ്ഞിക്കൈകളിലേക്കും കണ്ണെടുക്കാതെ നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മാതൃവാത്സല്യം നിറഞ്ഞ അവരുടെ പ്രതികരണം സമീപത്തുണ്ടായിരുന്നവരുടെയും മനസ്സുനിറച്ചു.

വാക്കുകള്‍ക്കപ്പുറം സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്ന ജാനറ്റിന്റെ മുഖഭാവങ്ങളാണ് വിഡിയോയുടെ പ്രധാന ആകര്‍ഷണം. പ്രായം എത്രയായാലും ഒരു കുഞ്ഞിന്റെ സ്പര്‍ശവും പുഞ്ചിരിയും മനസ്സിനെ വീണ്ടും ചെറുപ്പമാക്കുമെന്നതിന്റെ മനോഹരമായ ഓര്‍മപ്പെടുത്തലായാണ് സമൂഹമാധ്യമ ഉപയോക്താക്കള്‍ ദൃശ്യങ്ങളെ വിശേഷിപ്പിക്കുന്നത്. ''ഈ പ്രതികരണം ആയിരം വാക്കുകള്‍ പറയുന്നു'' എന്ന കുറിപ്പോടെയാണ് കെയര്‍ ഹോം വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. മേയ് 14ന് പോസ്റ്റ് ചെയ്ത വിഡിയോ മാസങ്ങള്‍ക്കുശേഷമാണ് വ്യാപകമായി പ്രചരിച്ചത്. ഇതിനകം 4.1 മില്യനിലധികം പേര്‍ വിഡിയോ കണ്ടിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ ലൈക്കുകളും രണ്ടായിരത്തോളം കമന്റുകളും വിഡിയോയ്ക്ക് ലഭിച്ചു. നൂറുകണക്കിന് പേരാണ് ഹൃദയസ്പര്‍ശിയായ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

 
Other News in this category

 
 




 
Close Window