Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 01st Oct 2026
 
 
UK Special
  Add your Comment comment
നോട്ടിംഗ്ഹാം സര്‍വകലാശാലയില്‍ നീണ്ട സമരം പ്രഖ്യാപിച്ചു; പഠനം തടസ്സപ്പെടുമെന്ന ആശങ്കയില്‍ വിദ്യാര്‍ത്ഥികള്‍
reporter

നോട്ടിംഗ്ഹാം: തസ്തിക വെട്ടിക്കുറയ്ക്കലിനും പുനഃസംഘടനയ്ക്കുമെതിരെ നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും ഒക്ടോബര്‍ അഞ്ചുമുതല്‍ ഡിസംബര്‍ 11 വരെ സമരം പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്റെ (യുസിയു) നേതൃത്വത്തിലുള്ള സമരം പഠനത്തെ ബാധിക്കുമെന്ന ആശങ്കയിലും അമര്‍ഷത്തിലുമാണ് വിദ്യാര്‍ത്ഥികള്‍.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി കോഴ്‌സുകള്‍ നിര്‍ത്തലാക്കാനും നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുമുള്ള സര്‍വകലാശാല അധികൃതരുടെ തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്. പുനഃസംഘടനയും തൊഴില്‍നഷ്ടവും തടയണമെന്നാണ് യൂണിയന്റെ ആവശ്യം.

അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ നീണ്ട സമരം നടക്കുന്നത് പഠനത്തെയും സര്‍വകലാശാലയുടെ പ്രതിച്ഛായയെയും സാരമായി ബാധിക്കുമെന്ന് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. വലിയ തുക ഫീസ് നല്‍കി പഠിക്കുമ്പോഴും അര്‍ഹമായ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന പരാതിയും വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നു. അതേസമയം, സഹപ്രവര്‍ത്തകരുടെ ജോലിയും അധ്യയന ആനുകൂല്യങ്ങളും സംരക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് സമരത്തിലേക്ക് കടന്നതെന്ന് യൂണിയന്‍ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി സര്‍വകലാശാല മാനേജ്മെന്റുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും യൂണിയന്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window