Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 01st Oct 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ അവശ്യമരുന്നുകള്‍ക്ക് ക്ഷാമം; ചികിത്സയെ ബാധിക്കുന്നതായി മുന്നറിയിപ്പ്
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ വേദനാസംഹാരികള്‍ ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകളുടെ ലഭ്യതയില്‍ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനുമുള്ള മരുന്നുകള്‍ക്കും ക്ഷാമമുണ്ടെന്ന് ഡസന്‍ കണക്കിന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ അറിയിച്ചു. വ്യാപാര തര്‍ക്കങ്ങള്‍, ആഗോള സംഘര്‍ഷങ്ങള്‍, ഉത്പാദനത്തിലെ പ്രശ്നങ്ങള്‍ എന്നിവ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മരുന്നുവിതരണത്തെ ബാധിക്കുന്നുണ്ട്. ആരോഗ്യസേവനങ്ങളുടെ ഭാഗമായി പതിവായി നല്‍കുന്ന അടിസ്ഥാന മരുന്നുകളുടെ ലഭ്യതയിലും ഇതിന്റെ പ്രതിഫലനം പ്രകടമാണ്.

മരുന്നുവിതരണത്തിലെ തടസ്സം 'ദേശീയ പ്രതിസന്ധി'യായി മാറിയിരിക്കുകയാണെന്ന് ഫാര്‍മസിസ്റ്റുകള്‍ പറയുന്നു. ചില ഘട്ടങ്ങളില്‍ രോഗികള്‍ പതിവായി കഴിക്കുന്ന മരുന്നുകള്‍പോലും ലഭിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ സ്ഥിതി കൂടുതല്‍ വഷളായതായി എന്‍എച്ച്എസ് ട്രസ്റ്റുകള്‍ വ്യക്തമാക്കി. മരുന്നുക്ഷാമം രോഗികളുടെ ചികിത്സയെ ബാധിക്കുന്നതിനൊപ്പം ക്ലിനിക്കല്‍, ഫാര്‍മസി ടീമുകളുടെ ജോലിഭാരവും സമ്മര്‍ദവും വര്‍ധിപ്പിക്കുന്നതായി സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ വക്താവ് ചൂണ്ടിക്കാട്ടി. അതേസമയം, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും വിതരണത്തിലെ തടസ്സങ്ങള്‍ പരിഹരിക്കാനും വിതരണക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു.

 
Other News in this category

 
 




 
Close Window