Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 27th Sep 2026
 
 
UK Special
  Add your Comment comment
ഭാര്യയ്ക്ക് ലഹരിമരുന്ന് നല്‍കി രണ്ടു പതിറ്റാണ്ടോളം പീഡനം; ഭര്‍ത്താവ് കുറ്റസമ്മതം നടത്തി
reporter

ലണ്ടന്‍: ഭാര്യയുടെ അറിവില്ലാതെ ലഹരിമരുന്ന് നല്‍കി രണ്ടു പതിറ്റാണ്ടോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപതുകാരനായ ഭര്‍ത്താവ് കുറ്റസമ്മതം നടത്തി. മാഞ്ചസ്റ്ററിലെ മിന്‍ഷള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. 2004 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ബലാത്സംഗം, ശരീരത്തില്‍ ബലമായി കടന്നുകയറിയുള്ള ലൈംഗികാതിക്രമം, മനഃപൂര്‍വം ലഹരിമരുന്ന് നല്‍കല്‍ എന്നിവ ഉള്‍പ്പെടെ അറുപതോളം കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാര്യയുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കുവച്ചതായും ഇയാള്‍ നേരത്തെ സമ്മതിച്ചിരുന്നു.

കേസിലെ പതിമൂന്ന് കൂട്ടുപ്രതികളില്‍ ഒരാളും കുറ്റസമ്മതം നടത്തി. 28 മുതല്‍ 74 വയസ്സുവരെ പ്രായമുള്ള മറ്റു പന്ത്രണ്ടുപേര്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു. അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. കേസിന്റെ വിചാരണ വരും ആഴ്ചകളില്‍ തുടരും.

 
Other News in this category

 
 




 
Close Window