വാഷിങ്ടണ്‍: യുകെയിലെ ആര്‍എഎഫ് ഫെയര്‍ഫോഡ് വ്യോമതാവളത്തിന് സമീപം ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന സംശയത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് പോലീസിനെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോലീസിന്റെ നടപടി അത്യുത്തമമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഗ്ലോസെസ്റ്റര്‍ഷെയറിലെ വെല്‍ഫോഡ് മേഖലയിലാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.
ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായും സ്ഫോടകവസ്തു നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്പ്പെടുന്നതായുമുള്ള സംശയത്തെ തുടര്‍ന്നായിരുന്നു നടപടി. അമേരിക്കന്‍ സൈനികരും വിമാനങ്ങളുമുള്ള താവളത്തെ ലക്ഷ്യമിട്ട് അറസ്റ്റിലായവര്‍ വലിയ ഗൂഢാലോചനയ്ക്ക് പദ്ധതിയിട്ടിരുന്നതായി ട്രംപ് പറഞ്ഞു. ഇറാനെതിരായ വ്യോമാക്രമണങ്ങള്‍ക്ക് അമേരിക്ക ഉപയോഗിക്കുന്ന ബ്രിട്ടീഷ് സൈനികതാവളമാണ് റോയല്‍ എയര്‍ഫോഴ്സിന്റെ ഫെയര്‍ഫോഡ്.