Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 31st Oct 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ എംബിഎ പഠനത്തിന് പോയ യുവതിയെ പൂനെയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
reporter

പൂനെ: ലണ്ടനില്‍ എംബിഎ പഠിക്കാന്‍ പോയ ഛത്രപതി സംഭാജിനഗര്‍ സ്വദേശിനി മുഗ്ധ ദേശ്മുഖിനെ (34) പൂനെയിലെ വാടക ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിംപ്രി-ചിഞ്ച്വാഡിലെ ഗഹുഞ്ജെയിലുള്ള പാര്‍പ്പിട സമുച്ചയത്തിലാണ് വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റില്‍ മുഗ്ധ ഇന്ത്യയില്‍ തിരിച്ചെത്തിയ വിവരം കുടുംബത്തിന് അറിയില്ലായിരുന്നു. മരണകാരണം വ്യക്തമല്ല. 2025 ജൂലൈയിലാണ് മുഗ്ധ ലണ്ടനിലേക്ക് പോയത്. അവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന മുഗ്ധ പഠനത്തോടൊപ്പം പാര്‍ട്ട്ടൈം ജോലിയും ചെയ്തിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷവും ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും കുടുംബവുമായി ബന്ധം പുലര്‍ത്തി. ഒക്ടോബര്‍ 24ന് മുഗ്ധയെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. കുടുംബം ലണ്ടനിലുള്ള സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് ഒക്ടോബര്‍ 22നാണ് മുഗ്ധയുടെ അവസാന സന്ദേശം ലഭിച്ചതെന്ന് അറിഞ്ഞത്. സുഹൃത്ത് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ ലണ്ടന്‍ പൊലീസ്, ഓഗസ്റ്റ് അവസാനത്തോടെ മുഗ്ധ യുകെ വിട്ടതായി അറിയിച്ചു.

ബാങ്ക് ഇടപാടുകളും ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകളുമാണ് അന്വേഷണം പൂനെയിലേക്ക് നീളാന്‍ വഴിയൊരുക്കിയത്. ഒക്ടോബര്‍ 8നും 25നും ഇടയിലെ ചില ഇടപാടുകള്‍ പൂനെയില്‍ നിന്നാണെന്ന് കണ്ടെത്തിയതോടെ കുടുംബം ഇന്ത്യന്‍ ഹൈക്കമ്മിഷനെയും പൊലീസിനെയും സമീപിച്ചു. തുടര്‍ന്ന് പൊലീസ് ഗഹുഞ്ജെയിലെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏപ്രിലില്‍ വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റില്‍ ഓഗസ്റ്റിലാണ് മുഗ്ധ താമസം തുടങ്ങിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുഗ്ധയുടെ ശരീരത്തില്‍ മുറിവുകളോ മറ്റ് പരിക്കുകളോ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മരണകാരണം നിര്‍ണയിക്കാന്‍ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

 
Other News in this category

 
 




 
Close Window