Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 26th Oct 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ആറുമാസത്തിനിടെ 23 വധശിക്ഷകള്‍ വിധിച്ച ജഡ്ജി രവികുമാര്‍ ദിവാകറിന് കുടുംബകോടതിയിലേക്ക് സ്ഥലംമാറ്റം
reporter

ലഖ്നൗ: ആറുമാസത്തിനിടെ 23 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി രവികുമാര്‍ ദിവാകറിനെ മുസഫര്‍നഗര്‍ കുടുംബകോടതിയിലേക്ക് മാറ്റി. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കുടുംബകോടതിയിലെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ജഡ്ജിയായാണ് നിയമനം. അതിവേഗ കോടതിയുടെ ചുമതല വഹിച്ചിരുന്ന ദിവാകറിനു പകരം ശിവ് കുമാരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി ചുമതലയേല്‍ക്കും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 11 കേസുകളിലായാണ് ദിവാകര്‍ 23 വധശിക്ഷകള്‍ വിധിച്ചത്.

തന്റെ കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരുന്ന 97 കേസുകള്‍ ഭരണപരമായ ഉത്തരവിലൂടെ മാറ്റിയ നടപടിയെ ദിവാകര്‍ അടുത്തിടെ ചോദ്യം ചെയ്തിരുന്നു. കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് അന്നത്തെ ജില്ലാ സെഷന്‍സ് ജഡ്ജി ബി.കെ. സിങ്ങിന്റെ ഓഗസ്റ്റിലെ ഉത്തരവിലൂടെ മാറ്റിയത്. പത്തുവര്‍ഷത്തോളം പഴക്കമുള്ള ലഹരിമരുന്ന് കേസില്‍ പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള 35 പേജുള്ള വിധിന്യായത്തിലാണ് ദിവാകര്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചത്. വിചാരണ ആരംഭിച്ച കേസുകള്‍ നിയമത്തില്‍ നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ പാലിക്കാതെ ഭരണപരമായ ഉത്തരവിലൂടെ പിന്‍വലിക്കാനാകുമോയെന്നായിരുന്നു ചോദ്യം. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും ജില്ലാ ജഡ്ജിമാരുടെ ഭരണപരമായ അധികാരങ്ങളുടെ പരിധിയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്ഥലംമാറ്റത്തിന്റെ കാരണം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

 
Other News in this category

 
 




 
Close Window