Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3198 INR  1 EURO=107.0435 INR
ukmalayalampathram.com
Sat 07th Feb 2026
 
 
UK Special
  Add your Comment comment
മലയാളി സംരംഭകര്‍ക്ക് യുകെയിലെ 'ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍' ബഹുമതി
reporter

കൊച്ചി: ലോക രാജ്യങ്ങളില്‍ നിന്നുള്ള നൂതന സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് യുകെ സര്‍ക്കാര്‍ ഔദ്യോഗിക എന്‍ഡോഴ്‌സ്‌മെന്റ് ബോഡി നല്‍കുന്ന ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് മലയാളി സംരംഭകരായ ഹെര്‍മര്‍ച്ചീസ് ബാലനും സിറില്‍ റോയിയും അര്‍ഹരായി. യുകെ ഹോം ഓഫിസിന്റെ ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വീസ പ്രോഗ്രാമിന് കീഴിലുള്ള എന്‍വെസ്റ്റേഴ്‌സ് ലിമിറ്റഡാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതര വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന ലക്ഷ്യബോധമുള്ള സംരംഭം വികസിപ്പിച്ചതിനാലാണ് ഇവര്‍ക്ക് അംഗീകാരം ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 750-ലധികം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് മലയാളി സംരംഭകര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഹെര്‍മര്‍ച്ചീസും സിറിലും സ്ഥാപിച്ച മെന്റര്‍ മെര്‍ലിന്‍ യുകെ ലിമിറ്റഡ് ആരോഗ്യപരിചരണ പരിശീലന-സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. നഴ്‌സ് ക്ഷാമം മറികടക്കാന്‍ വികസിപ്പിച്ച സാങ്കേതിക വിദ്യകളും പരിശീലന സംവിധാനങ്ങളും യുകെയില്‍ വലിയ സ്വാധീനം ചെലുത്തിയതിനാലാണ് അംഗീകാരം. വെറും നാല് വര്‍ഷത്തിനുള്ളില്‍ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട സ്ഥാപനമായി മെന്റര്‍ മെര്‍ലിന്‍ വളര്‍ന്നു.

ഒപോര്‍ട്ടല്‍ എന്ന സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ഇവരുടെ പ്രധാന സംഭാവന. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയാണ് ഹെര്‍മര്‍ച്ചീസ്. സിറില്‍ കോട്ടയം കൈപ്പുഴ സ്വദേശിയാണ്. 2023, 2024 വര്‍ഷങ്ങളില്‍ യുകെ എന്‍എച്ച്എസിന്റെ 75-ാം വാര്‍ഷിക പ്രസിദ്ധീകരണത്തിലും കോമണ്‍വെല്‍ത്ത് 75-ാം വാര്‍ഷിക പ്രസിദ്ധീകരണത്തിലും മെന്റര്‍ മെര്‍ലിന്‍ ഇടം നേടിയിരുന്നു.

ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വീസയ്ക്കും സ്റ്റാര്‍ട്ടപ്പ് വീസയ്ക്കുമായി ഇത്തരത്തില്‍ അവാര്‍ഡ് നല്‍കുന്നത് ആദ്യമായിട്ടാണ്. തുടക്കം മുതല്‍ എല്ലാ സംരംഭകരേയും പരിഗണിച്ച മത്സരത്തില്‍ മലയാളി സംരംഭകര്‍ നേടിയ വിജയം അംഗീകാരത്തിന്റെ തിളക്കം കൂട്ടുന്നു

 
Other News in this category

 
 




 
Close Window