Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=110.0473 INR
ukmalayalampathram.com
Sat 01st Aug 2026
 
 
Teens Corner
  Add your Comment comment
യുക്മ ലണ്ടന്‍ കേരളപൂരം വള്ളംകളി; ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും റോഥര്‍ഹാം മാന്‍വേഴ്സില്‍
Text By: Kurian George
യുക്മ -ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ന്റെ തയ്യാറെടുപ്പുകള്‍ അതിവേഗം പുരോഗമിക്കുകയാണ്. ആഗസ്റ്റ് 15 ശനിയാഴ്ച റോഥര്‍ഹാം മാന്‍വേഴ്സ് ലെയ്ക്കില്‍ വെച്ച് നടക്കുന്ന എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയും ഓണച്ചന്തം 'മലയാളി സുന്ദരി സീസണ്‍ 2' മത്സരവും അനുബന്ധ കലാപരിപാടികളും ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളാണ് യുക്മ ദേശീയ സമിതി നടത്തി വരുന്നതെന്ന് ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.

ലണ്ടന്‍ കേരളപൂരം വള്ളംകളി 2026''ല്‍ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 മണിയ്ക്ക് നടക്കുന്നതാണ്. വള്ളംകളി മത്സരം നടക്കുന്ന റോഥര്‍ഹാമിലെ മാന്‍വേഴ്സ് ലെയ്ക്ക് ട്രസ്റ്റ് ഓഫീസിലാണ് യോഗം നടക്കുന്നത്.

യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് മത്സരങ്ങള്‍ സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. തുടര്‍ന്ന് ഈ വര്‍ഷത്തെ മത്സര ക്രമം തീരുമാനിക്കുന്നതിനുള്ള ഹീറ്റ്സ് നറുക്കെടുപ്പ് നടക്കും. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്‍മാരോ അവര്‍ ചുമതലപ്പെടുത്തുന്ന ആളുകളോ ഈ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്. യോഗക്രമം സംബന്ധിച്ചുള്ള വിശദമായ അറിയിപ്പുകള്‍ ഇതിനോടകം ടീം ക്യാപ്റ്റന്‍മാരെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

യുക്മ ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ്മാരായ വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോന്‍ മത്തായി, റെയ്മോള്‍ നിധീരി, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍, വള്ളംകളി ജനറല്‍ കണ്‍വീനര്‍ ഡിക്സ് ജോര്‍ജ്ജ്, വള്ളംകളി രജിസ്ട്രേഷന്‍ ചുമതലയുള്ള ദേശീയ സമിതിയംഗം ജോര്‍ജജ് തോമസ്, യോര്‍ക്ക്ഷയര്‍ & ഹംബര്‍ റീജിയന്‍ പ്രസിഡന്റ് അമ്പിളി സെബാസ്റ്റ്യന്‍, മറ്റ് ദേശീയ സമിതിയംഗങ്ങള്‍, റീജിയണല്‍ പ്രസിഡന്റ്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കുന്നതാണ്.

കായികപ്രേമികളുടെ ആവേശമായ വള്ളംകളിയും മലയാളികളുടെ പ്രിയപ്പെട്ട കലാരൂപങ്ങളായ തിരുവാതിരയും, തെയ്യവും, പുലികളിയും, നൃത്ത നൃത്യങ്ങളും, സംഗീതവും ആസ്വദിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 15ന് റോഥര്‍ഹാം മാന്‍വേഴ്സ് തടാകക്കരയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.

അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186

ജയകുമാര്‍ നായര്‍ - 07403223006

ഡിക്സ് ജോര്‍ജ്ജ് - 07403312250


കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:-

Manvers Lake

Station Road

Wath-Upon-Dearne

Rotherham

South Yorkshire.

S63 7DG.
 
Other News in this category

 
 




 
Close Window