Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7815 INR
ukmalayalampathram.com
Thu 30th Jul 2026
 
 
Teens Corner
  Add your Comment comment
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബൈബിള്‍ ഓറിയേന്റഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1ന് കേംബ്രിഡ്ജില്‍
Text By: Arun Varghese
കേംബ്രിഡ്ജ്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ മലങ്കര കത്തോലിക്കാ മിഷന്റെയും ഇപ്‌സ്വിച്ച് മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 'മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പ് ഓഗസ്റ്റ് 1 ശനിയാഴ്ച കേംബ്രിഡ്ജില്‍ സംഘടിപ്പിക്കുന്നു.

കുട്ടികള്‍ക്ക് ദൈവവചനത്തെ കൂടുതല്‍ ആഴത്തില്‍ പരിചയപ്പെടുത്തുകയും വിശ്വാസജീവിതത്തില്‍ വളര്‍ച്ച പ്രാപിക്കാന്‍ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ഒരുക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ കേംബ്രിഡ്ജിന് സമീപമുള്ള സോസ്റ്റണിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് റോമന്‍ കത്തോലിക്കാ ദൈവാലയത്തില്‍ നടക്കുന്ന ക്യാമ്പില്‍ വിശുദ്ധ കുര്‍ബാന, ബൈബിള്‍ പഠനം, ബൈബിള്‍ കഥകള്‍, എന്നിവ ഉള്‍പ്പെടുന്ന ആത്മീയവും സൃഷ്ടിപരവുമായ വിവിധ സെഷനുകള്‍ ഉണ്ടായിരിക്കും.

കുട്ടികളുടെ പ്രായത്തിനും ആത്മീയ വളര്‍ച്ചയ്ക്കും അനുയോജ്യമായ രീതിയിലാണ് പരിശീലനങ്ങളും പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മാതാപിതാക്കളും കുട്ടികളും കുടുംബസമേതം പങ്കുചേര്‍ന്ന് ഈ ആത്മീയ ദിനം അനുഗ്രഹപ്രദമാക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. ജോര്‍ജ് വലിയപറമ്പില്‍

+44 7907 609295
 
Other News in this category

 
 




 
Close Window