|
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ്യുകെ അപ്പോസ്തോലിക് വിസിറ്റേഷനു കീഴിലുള്ള നോട്ടിങ്ഹാം സേക്രഡ് ഹാര്‍ട്ട് മലങ്കര സുറിയാനി കത്തോലിക്കാ മിഷന്റെ വാര്‍ഷിക പെരുന്നാള്‍, ധന്യന്‍ മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാമത് ഓര്‍മ്മപ്പെരുന്നാള്‍, യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിനു സമര്‍പ്പിച്ചിരിക്കുന്ന മിഷന്‍ ആരംഭിച്ചതിന്റെ 14-ാമത് വാര്‍ഷികാഘോഷം എന്നിവ ജൂലൈ 11, 12 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കും.
പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് യൂകെ-യൂറോപ്പ് അപ്പോസ്തോലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ മുഖ്യകാര്‍മികത്വം വഹിക്കും.ജൂലൈ 11-ന് ശനിയാഴ്ച വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥന, പെരുന്നാള്‍ കൊടിയേറ്റം, ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷം, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.
ജൂലൈ 12-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് അഭിവന്ദ്യ പിതാവിന് സ്വീകരണം നല്‍കും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, കുഞ്ഞുങ്ങളുടെ പ്രഥമ വിശുദ്ധ കുമ്പസാരം, വിശുദ്ധ കുര്‍ബാന സ്വീകരണം എന്നിവ നടക്കും. തുടര്‍ന്ന് പെരുന്നാള്‍ പ്രദക്ഷിണം, കൊടിയിറക്കം, സമാപന ആശീര്‍വാദം എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.
മിഷന്‍ ആരംഭിച്ചിട്ട് 14 അനുഗ്രഹീത വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍, പെരുന്നാള്‍ ആഘോഷങ്ങള്‍ വിശ്വാസജീവിതം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും മിഷന്റെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ പകരുന്നതിനും വിശ്വാസിസമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും കൂടുതല്‍ ദൃഢമാക്കുന്നതിനും അവസരമൊരുക്കും. ആഘോഷങ്ങള്‍ക്ക് മിഷന്‍ പ്രീസ്റ്റ് ഇന്‍ചാര്‍ജ് റവ. ഫാ. ജെയിംസ് ഇലഞ്ഞിക്കല്‍ നേതൃത്വം നല്‍കും. എല്ലാ വിശ്വാസികളെയും കുടുംബസമേതം പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ കമ്മിറ്റി സ്വാഗതം ചെയ്തു. Address : Our Lady & Saint Patrick Catholic Church, Nottingham, NG2 1HJ.
advertisement |