|
2014ല്‍ വിവാഹം കഴിഞ്ഞ നടി പത്മപ്രിയ അമ്മയായി. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ കുഞ്ഞിക്കൈകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഈ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ഗര്‍ഭിണിയായ വിവരമോ കുഞ്ഞ് പിറന്ന കാര്യങ്ങളോ ഇതിനുമുമ്പ് താരം എവിടെയും വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സോഷ്യല്‍ മീഡിയയില്‍ ഫോട്ടോഷൂട്ടുകളും മറ്റ് വിശേഷങ്ങളുമായി സജീവമായിരുന്നെങ്കിലും, കുഞ്ഞിന്റെ വരവ് പൂര്‍ണമായും രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. 'ജീവിതത്തിന്റെ 365 ദിവസങ്ങള്‍'എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍, അമ്മയുടെ വസ്ത്രത്തില്‍ കുഞ്ഞിക്കൈ മുറുകെപ്പിടിച്ചിരിക്കുന്നതും രണ്ടു കുഞ്ഞിക്കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതും കാണാം.
2014 നവംബര്‍ 12ന് മുംബൈയില്‍ വച്ചാണ് പത്മപ്രിയ ജാസ്മിന്‍ ഷായെ വിവാഹം ചെയ്യുന്നത്. ന്യൂയോര്‍ക്കില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയത്ത് ആരംഭിച്ച പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഗുജറാത്ത് സ്വദേശിയാണ് ജാസ്മിന്‍ ഷാ. ഒരു വര്‍ഷമായി എന്ന് പറയുന്നുവെങ്കിലും, ഗര്‍ഭിണിയായ വിവരമോ, കുഞ്ഞ് പിറന്ന കാര്യമോ പത്മപ്രിയ എവിടെയും ഷെയര്‍ ചെയ്തിരുന്നില്ല. |