Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.6611 INR
ukmalayalampathram.com
Sat 25th Jul 2026
 
 
Teens Corner
  Add your Comment comment
ദൃശ്യഭാരതി സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ പതിനെട്ടാം വാര്‍ഷികാഘോഷവും ചിലങ്ക പൂജയും ഇന്ന്; ചിലങ്കപൂജയും കലാപരിപാടികളും ഭാഗമാകും
Text By: UK Malayalam Pathram
ബര്‍ട്ടന്‍: യുകെയിലെ പ്രമുഖ നൃത്താധ്യാപിക ഡോ. രജനി പാലയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'ദൃശ്യഭാരതി സ്‌കൂള്‍ ഓഫ് ഡാന്‍സ്' അതിന്റെ പതിനെട്ടാം വാര്‍ഷികാഘോഷങ്ങളുടെ നിറവിലേക്ക്. ശനിയാഴ്ച നടത്തുന്ന വിപുലമായ വാര്‍ഷികാഘോഷങ്ങളുടെയും, അതിനോടനുബന്ധിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചിലങ്കപൂജയുടെയും വിവിധ കലാപരിപാടികളുടെയും ഔദ്യോഗിക ഉദ്ഘാടനവും നടക്കും. യുക്മ നാഷണല്‍ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ ഉദ്ഘാടന്‍ നിര്‍വ്വഹിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 9 വരെയായിരിക്കും പരിപാടികള്‍ നടക്കുന്നത്.


വര്‍ഷങ്ങളായി യുകെയിലെ കലാസ്വാദകര്‍ക്ക് നൃത്താവിഷ്‌കാരത്തിന്റെ ദൃശ്യവിരുന്നൊരുക്കുന്ന ദൃശ്യഭാരതിയുടെ ഈ സുവര്‍ണ്ണ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ നിരവധി പ്രമുഖരും കലാപ്രേമികളും ചടങ്ങില്‍ പങ്കാളികളാകും. വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും വൈവിധ്യമാര്‍ന്ന മറ്റ് സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. എല്ലാവരേയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.


പരിപാടി നടക്കുന്ന വേദിയുടെ വിലാസം:

THE DE FERRERS ACADEMY,

ST. MARYS DRIVE,

BURTON,

DE13 0LL.
 
Other News in this category

 
 




 
Close Window