|
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും രാമായണ മാസചാരണം സംഘടിപ്പിച്ചു. 2026 ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്.അന്നേ ദിവസം വൈകിട്ട് 6:00 മണി മുതല്‍ രാമായണ പാരായണത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു.
രാമായണ പാരായണം ചെയ്തത് ടി പങ്കജാക്ഷന്‍ തുടര്‍ന്ന് നാമ സങ്കീര്‍ത്തനവും ശേഷം ദീപാരാധനയും തുടര്‍ന്ന് അന്നദാനവും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ഭക്തര്‍ ഈ പുണ്യ ചടങ്ങില്‍ പങ്കെടുത്തു.രാമായണ മാസ ആചാരണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലണ്ടന്‍ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു |